SEARCH


Moolampetta Bhagavathy (മൂലംപെറ്റ ഭഗവതി..)

Moolampetta Bhagavathy (മൂലംപെറ്റ ഭഗവതി..)
തെയ്യം ഐതീഹ്യം/THEYYAM LEGEND


മൂലംപെറ്റ ഭഗവതി..
അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സഒഉമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ.ഈ ദേവത വനദുർഗ്ഗയാണെന്നും എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവിൽ ഉണ്ട്. തെയ്യരൂപം മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848